എമർജൻസി സേവനങ്ങൾക്കായി പുതിയ ടോൾ ഫ്രീ നമ്പറുമായി കിംസ്ഹെൽത്ത് ഹോസ്പിറ്റൽ

മനാമ: രോഗികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഉമ്മുൽഹസം കിംസ്ഹെൽത്ത് ഹോസ്പിറ്റലിൽ ലഭ്യമായിട്ടുള്ള 24 മണിക്കൂർ അത്യാഹിത വിഭാഗം സേവനം കൂടുതൽ വിപുലീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയുമായി വേഗത്തിൽ ബന്ധപ്പെടുന്നതിനായി പുതിയ സൗജന്യ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ഹോസ്പിറ്റൽ.

ഇതോടൊപ്പം 24 മണിക്കൂറും മെറ്റേർണിറ്റി കെയറും ഹോസ്പിറ്റൽ നൽകുന്നുണ്ട്. അത്യാഹിത ഘട്ടങ്ങളിൽ ഓരോ സെക്കൻഡും ഏറെ വിലപ്പെട്ടതാണെന്നും, എപ്പോഴും നിങ്ങളുടെ സേവനത്തിനായി ഞങ്ങൾ സജ്ജരാണെന്നുമാണ് ആശുപത്രി വ്യക്തമാക്കുന്നത്.

രോഗികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ആവശ്യഘട്ടങ്ങളിൽ പെട്ടെന്ന് സേവനം ലഭ്യമാക്കാൻ 8000 7474 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - KIMSHEALTH Hospital Introduces New Toll-Free Number for Emergency Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.