'ജീവിത വിജയത്തിന് ഖുർആൻ’; കാമ്പയിൻ റിഫ ഏരിയ തല ഉദ്ഘാടനം നാളെ
മനാമ: പ്രവാസി മലയാളികൾക്കിടയിൽ വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം പകർന്നുനൽകുന്നതിനും ഖുർആനെ സംബന്ധിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കുന്നതിനുമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ‘ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ റിഫ ഏരിയ തല ഉദ്ഘാടനം നാളെ നടക്കും.
റിഫ ദിശ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ ബഹ്റൈനി പണ്ഡിതനും ഈസ ടൗൺ ശൈഖ സബീക്ക അൽ അൻസാരി മസ്ജിദ് ഖത്തീബുമായ ഡോ. ഇബ്രാഹിം ഹാദി ക്യാമ്പയിൻ ഏരിയ തല ഉദ്ഘാടനം നിർവഹിക്കും. എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി വിഷയാവതരണം നടത്തും. അൽഫുർഖാൻ പ്രസിഡൻ്റ് സൈഫുല്ല ഖാസിം ആശംസകൾ നേരും.
ഒക്ടോബർ 15 മുതൽ നവംബർ 20 വരെയാണ് വിപുലമായ പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകൾ, അയൽക്കൂട്ടങ്ങൾ, ഫ്ലാറ്റ് സംഗമങ്ങൾ, സൗഹൃദ സദസ്സുകൾ, ഗൃഹസന്ദർശനങ്ങൾ, ലഘുലേഖ വിതരണം തുടങ്ങി വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.