മനാമ: ബഹ്റൈൻ കേരളീയ സമാജം വോെട്ടടുപ്പിൽ യുണൈറ്റഡ് പാനലിന് സമ്പൂർണ വിജയം. നിലവിലെ പ്രസിഡൻറായ പി.വി രാധാകൃഷ്ണപിള്ള നേതൃത്വം കൊടുത്ത പാനലിലെ എല്ലാ സ്ഥാനാർഥികളും വിജയിച്ചു. രാത്രി 12 ഒാടെയാണ് ഫലപ്രഖ്യാപനം ഉണ്ടായത്. ആദ്യത്തെ 500 വോട്ടുകൾ എണ്ണിത്തീർന്നപ്പോൾതന്നെ പാനലിന് കൃത്യമായ മുൻതൂക്കം ലഭിക്കുകയായിരുന്നു.
വോെട്ടടുപ്പിൽ 96 ശതമാനം പോളിങായിരുന്നു നടന്നത്. വോട്ടിങ് ശതമാനം മുൻ വർഷത്തെ അപേക്ഷിച്ച് കൂടുകയും ചെയ്തു. രാവിലെ 11.15 മുതൽ ആരംഭിച്ച വോെട്ടടുപ്പിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. വൈകിട്ട് ഏഴിനാണ് പോളിങ് അവസാനിച്ചത്. ഇൗ സമയത്തും വോട്ടർമാരുടെ തിരക്ക് ഉണ്ടായിരുന്നു. 1632 അംഗങ്ങളാണ് സമാജത്തിൽ ആകെയുള്ളത്. ഇതിൽ 1401 വോട്ടർമാർക്കാണ് വോട്ട് ചെയ്യാനുള്ള അർഹതയുള്ളതായി റിേട്ടണിങ് ഒാഫീസർ അറിയിച്ചത്. 1370 വോട്ടുകൾ ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം 1266 വോട്ടുകളാണ് ചെയ്തിരുന്നത്. വോട്ട് ചെയ്യാത്തവരെ അന്വേഷിച്ച് ഇരുപാനലുകളുടെയും പ്രവർത്തകർ േവാേട്ടഴ്സ് പട്ടികയുമായി അവരുടെ താമസസ്ഥലത്തേക്ക് പോയ സ്ഥിതിയും ഇത്തവണയുണ്ടായി.
സമാജത്തിെൻറ ചരിത്രത്തിൽ ഇല്ലാത്ത തരത്തിലുള്ള പ്രചരണവും ആവേശവും കലർന്ന തെരഞ്ഞെടുപ്പിനാണ് സമാജം സാക്ഷ്യം വഹിച്ചത്. നിലവിൽ ഭരണപക്ഷ പ്രസിഡൻറായ പി.വി രാധാകൃഷ്ണപിളള നേതൃത്വം നൽകിയ യുണൈറ്റഡ് പാനലും സുധിൻ എബ്രഹാം നേതൃത്വം നൽകിയ പ്രോഗ്രസീവ് പാനലുമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. രാത്രി എേട്ടാടെയാണ് വോെട്ടണ്ണൽ ആരംഭിച്ചത്. എട്ട് മുപ്പതോടെ ആദ്യ റൗണ്ട് ഫലം വന്നു. 100 വോട്ടുകൾ എണ്ണിയപ്പോൾ ആറ് യുണൈറ്റഡ് സ്ഥാനാർഥികളും അഞ്ച് പ്രോഗ്രസീവ് സ്ഥാനാർഥികളും ലീഡ് ചെയ്തു. എന്നാൽ പിന്നീട് യുണൈറ്റഡിന് അനുകൂലമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.