ഇന്ത്യൻ സ്കൂളിന്റെ പൂർണ മേൽനോട്ടത്തിൽ നടത്താൻ പോകുന്ന ജൂബിലി ഫെയർ ചെലവ് ചുരുക്കി വരുമാനം കൂട്ടി കിട്ടാക്കടം ഒഴിവാക്കി വൻ വിജയമാക്കാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടായിരിക്കണം എന്ന് അഭ്യർഥിക്കുന്നു. യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടു വേണം ഈ വർഷത്തെ ജൂബിലി ഫെയർ നടത്തപ്പെടേണ്ടത്.
സമീപ കാലങ്ങളിൽനിന്ന് വളരെ വ്യത്യസ്തമായി പ്രത്യേകിച്ച് വരവ് ചെലവ് കണക്കുകൾ അതിൽ ഏറ്റവും പരമപ്രധാനം എത്ര ടിക്കറ്റ് അടിച്ചു എത്ര വിറ്റു ബാക്കി എത്ര ഈ കണക്കുകൾ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തേക്ക് എങ്കിലും സൂക്ഷിക്കപ്പെടണം. രക്ഷിതാക്കൾക്ക് വേണ്ടി മാത്രമല്ല ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും ഏതൊരു സമയത്തും ഇവ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
മുൻകാല അനുഭവ സമ്പത്തിന്റെ വെളിച്ചത്തിൽ പറയട്ടെ. പന്തീരായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നും കുട്ടികളിൽ കൂടി ടിക്കറ്റ് വരുമാനം ഏറ്റവും കുറഞ്ഞത് 60,000 ടിക്കറ്റുകൾ വിൽക്കപ്പെടും. അതായത്, പ്രോത്സാഹന പാരിതോഷികം നൽകിയതിനു ശേഷം ഒരു ലക്ഷം ദീനാർ വരുമാനം പ്രതീക്ഷിക്കാം. ടിക്കറ്റിൽ അടിച്ചിരിക്കുന്ന സ്പോൺസർഷിപ് കണക്കുകൂട്ടിയാൽ അത്രയും തുകതന്നെ ലഭിക്കണം. ഉദാഹരണത്തിന്, മുൻകാലങ്ങളിൽ സ്കൂളിന്റെ ട്രാൻസ്പോർട്ട് കോൺട്രാക്ട് ലഭിക്കുന്ന കമ്പനികൾ പതിനായിരത്തിനടുത്ത് തുക സ്പോൺസർഷിപ് ആയി നൽകാറുണ്ട്. (ഇപ്രാവശ്യം വ്യവസായ വാണിജ്യ മന്ത്രാലയം ഉൾപ്പെടെയുള്ള അധികാരികൾ വിൽപനയിൽ ഉള്ള വരുമാനവും സ്പോൺസർഷിപ്പിൽ കൂടിയുള്ള വരുമാനവും പരിശോധിക്കപ്പെടാം. എവിടെയെല്ലാം എന്തിനെല്ലാം ഇളവ് കൊടുത്തിട്ടുണ്ടെങ്കിൽ അത് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.)
ബഹ്റൈനിന് പുറത്തുനിന്ന് കൊണ്ടുവരുന്ന കലാകാരന്മാരുടെ പാരിതോഷികം കുറച്ചുകൊണ്ട് പരിപാടി ദിവസങ്ങളിൽ അധികമായി വിൽക്കപ്പെടുന്ന ടിക്കറ്റ് വരുമാനവും വാണിജ്യ സ്റ്റോളുകളിൽ നിന്നുള്ള വാടകയും കൊണ്ട് കലാകാരന്മാർ മറ്റു ക്രമീകരണങ്ങൾക്ക് വരുന്ന ചെലവ് വഹിക്കാൻ സാധിക്കണം.
എങ്കിൽ മാത്രമേ ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം ദീനാർ അധിക വരുമാനം കണ്ടെത്താൻ കഴിയൂ. ജൂബിലി ഫെയർ നടത്തപ്പെടുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികൾക്കും ജീവനക്കാരുടെ സേവന വേതനം കൂട്ടിക്കൊടുക്കാനും സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് പ്രയോജനം ലഭിക്കാൻ വേണ്ടിയാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.