മനാമ: വരും ദിവസങ്ങളിൽ രാജ്യത്ത് കാലാവസ്ഥ വ്യതിയാനം ഉണ്ടാകില്ലെന്നും പൊതുവെ സുഖകരമായ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജനുവരി 13 ചൊവ്വാഴ്ച കാറ്റ് താൽക്കാലികമായി തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വീശും. രാത്രികാലങ്ങളിൽ കാറ്റിന്റെ വേഗത വർധിക്കാൻ സാധ്യതയുണ്ട്. ജനുവരി 14 ബുധനാഴ്ച മുതൽ കാറ്റ് വീണ്ടും വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മാറുകയും അടുത്തയാഴ്ച വരെ ഇത് തുടരുകയും ചെയ്യും.
ബുധനാഴ്ച മുതൽ ജനുവരി 16 വെള്ളിയാഴ്ച വരെ കാറ്റ് അതിശക്തമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ചിലയിടങ്ങളിൽ പൊടിക്കാറ്റിനും കടൽ പ്രക്ഷുബ്ധമാകുന്നതിനും തിരമാലകൾ ഉയരുന്നതിനും കാരണമായേക്കാം. വടക്ക്-പടിഞ്ഞാറൻ കാറ്റ് തുടരുന്നതോടെ താപനില ക്രമേണ കുറയും.
പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെയും തണുപ്പ് വർധിക്കും. കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെങ്കിലും കാറ്റിന്റെ സ്വാധീനം മൂലം ഇതിലും കുറഞ്ഞ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കടലിൽ പോകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ചാനലുകൾ വഴി പുറപ്പെടുവിക്കുന്ന കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.