മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള മജ്മഉ തഅലീമിൽ ഖുർആൻ മദ്റസയിൽ പ്രവേശനോത്സവ് സംഘടിപ്പിച്ചു. 2023-24 വർഷത്തെ ക്ലാസുകൾ ആരംഭിച്ചു. പുതിയ വിദ്യാർഥികൾക്ക് സയ്യിദ് ബാഫഖി തങ്ങൾ ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ഐ.സി.എഫ് ഉമ്മുൽ ഹസ്സം എജുക്കേഷൻ സമിതി പ്രസിഡന്റ് സിദ്ദിഖ് മാസിന്റെ അധ്യക്ഷതയിൽ ഉമ്മുൽ ഹസ്സം മസ്ജിദ് സഅദ്ബിനു അബീ വഖാസ് ഇമാം മുഹ്സിൻ മദനി ഉദ്ഘാടനം നിർവഹിച്ചു.
ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനി രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ നൽകി. സെൻട്രൽ പ്രസിഡന്റ് അബ്ദുൽറസാഖ് ഹാജി, മുസിദ്ദിഖ് ഹിഷാമി എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ ജനറൽ സെക്രട്ടറി അസ്കർ താനൂർ സ്വാഗതവും എജുക്കേഷൻ സെക്രട്ടറി ഇബ്രാഹിം മയ്യേരി നന്ദിയും പറഞ്ഞു. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 34524890.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.