‘ഷോപ്പ് ആൻഡ് വിൻ’ കാർ സമ്മാന പദ്ധതിയും 16ാം വാർഷികാഘോഷവുമായി നെസ്റ്റോ ബഹ്റൈൻ

മനാമ: ഉപഭോക്താക്കൾക്കായി ആവേശകരമായ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളും വമ്പിച്ച വിലക്കുറവുകളും ഒരുക്കി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ്. നെസ്റ്റോയുടെ മെഗാ പ്രമോഷനായ ‘നെസ്റ്റോ ഷോപ്പ് ആൻഡ് വിൻ’ കാർ സമ്മാനപദ്ധതി 2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 20 വരെ നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പ്രമോഷന്റെ ഭാഗമായി മൂന്ന് മിത്സുബിഷി ഡെസ്റ്റിനേറ്റർ കാറുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ഇതിനുപുറമെ, നെസ്റ്റോയുടെ 16-ാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രമോഷൻ 2026 ഒക്ടോബർ 22 മുതൽ നവംബർ 11 വരെ നടക്കും.

നിത്യോപയോഗ സാധനങ്ങൾ മുതൽ വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഉൽപ്പന്നങ്ങൾ വരെ ആകർഷകമായ ഓഫറുകളിലും വമ്പിച്ച വിലക്കുറവിലും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഈ കാലയളവിൽ അവസരമുണ്ടാകും.

ഉപഭോക്താക്കളുടെ നിരന്തരമായ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഈ ആഘോഷകാല ഓഫറുകൾ ബഹ്‌റൈനിലെ എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും സർപ്രൈസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളിലും ലഭ്യമായിരിക്കും.

കാർ സമ്മാനപദ്ധതിയും വാർഷികാഘോഷ ഓഫറുകളും പ്രയോജനപ്പെടുത്തി ഷോപ്പിങ് അനുഭവം കൂടുതൽ സന്തോഷകരമാക്കാൻ മുഴുവൻ ഉപഭോക്താക്കളെയും നെസ്റ്റോ ഗ്രൂപ്പ് സ്വാഗതം ചെയ്തു.

Tags:    
News Summary - Nesto Bahrain celebrates 16th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.