മനാമ: വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുന്നതിന് ലക്ഷ്യമിട്ട് ബഹ്റൈന്‍ നടപടികള്‍ സ്വീകരിക്കുന്നു. സമുദ്ര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ക്കും പരിഗണന നല്‍കി കൊണ്ടാണ് ടൂറിസം മേഖലയില്‍ രാജ്യം കുതിപ്പിനൊരുങ്ങുന്നത്. 2018ഓടെ 15.2 ദശലക്ഷം സഞ്ചാരികളെയും രണ്ട് ദശലക്ഷം വിനോദ സഞ്ചാരികളെയും രാജ്യത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതോടെ സമുദ്ര വിനോദ സഞ്ചാര മേഖലയില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തുവാനും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. സമുദ്ര ടൂര്‍ ഓപറേറ്റര്‍മാരുടെ ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കാനും കടല്‍ വിനോദ സഞ്ചാരം വര്‍ധിപ്പിക്കുന്നതിന് കാമ്പയിന്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. വിനോദ സഞ്ചാര പെര്‍മിറ്റുകള്‍ ബോട്ടുകമള്‍ക്ക് നല്‍കുന്നതിന് അപേക്ഷ സ്വീകരിക്കുന്നുണ്ട്. 58 പേരുടെ മരണത്തിന് ഇടയാക്കിയ 2006ലെ അല്‍ ദാന ബോട്ട് ദുരന്തത്തെ തുടര്‍ന്ന് കടല്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ബോട്ട് ഉടമകള്‍ വിനോദ സഞ്ചാരത്തിനുള്ള രജിസ്ട്രേഷന് വേണ്ടി രംഗത്ത് വരുന്നുണ്ടെന്നും കടല്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
രാജ്യത്തെ സമ്പന്നമായ പാരമ്പര്യത്തിന്‍െറ ഭാഗമായ സമുദ്ര മേഖല വേണ്ടത്ര ഉയര്‍ത്തിക്കാട്ടപ്പെട്ടിട്ടില്ളെന്ന് ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് ആല്‍ ഖലീഫ പറഞ്ഞു. സമുദ്ര ടൂര്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിക്ഷേപകരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ ദാന ദുരന്തത്തെ തുടര്‍ന്ന് നിരവധി ബോട്ടുകളുടെ ലൈസന്‍സ് പിന്‍വലിച്ചിരുന്നു. കുറച്ച് നിക്ഷേപകരും ബിസിനസുകാരും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികം വൈകാതെ സമുദ്ര വിനോദ സഞ്ചാരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നടന്ന പത്ത് ദിവസം നീണ്ട സമുദ്ര മഹോത്സവം 40000 പേര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശകരില്‍ 30 ശതമാനവും യഥാര്‍ഥ വിനോദ സഞ്ചാരികളായിരുന്നുവെന്നും ശൈഖ് ഖാലിദ് പറഞ്ഞു. കടലിനും ബോട്ടുകള്‍ക്കും ഒപ്പം മുത്തുവാരലിന്‍െറ പാരമ്പര്യവും കൂടി ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു മഹോത്സവം. ബോട്ട് നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ അടക്കം മഹോത്സവത്തിനത്തെിയിരുന്നു. സമുദ്ര സഞ്ചാരം വീണ്ടും ആരംഭിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ടെന്നും ബോട്ടുകളുടെ ലൈസന്‍സുകള്‍ നല്‍കുന്നതിന് തങ്ങള്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും നിക്ഷേപകരെയും ബോട്ട് ഉടമകളെയും സഹായിക്കാന്‍ ഏറെ സന്തോഷമാണുള്ളതെന്നും ശൈഖ് ഖാലിദ് പറഞ്ഞു.
ആരോഗ്യ- വിദ്യാഭ്യാസ വിനോദ സഞ്ചാരത്തിനും ഹവാര്‍ ഐലന്‍റ്സിനും സുപ്രധാന പ്രാധാന്യം നല്‍കുന്നുണ്ട്. ഈ മേഖലകളില്‍ വിനോദ സഞ്ചാരം കൂടുതല്‍ വികസിപ്പിച്ചെടുക്കാനും ലക്ഷ്യമിടുന്നുണ്ട്. സര്‍ക്കാറിന്‍െറ പിന്തുണയോടെ ആരോഗ്യ- വിദ്യാഭ്യാസ വിനോദ സഞ്ചാരം ദേശീയ പദ്ധതിയായി തന്നെയാണ് കാണുന്നത്. വിദ്യാഭ്യാസ വിനോദ സഞ്ചാര മേഖലയില്‍ 40 ലക്ഷം യുവജനങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ഇതില്‍ പത്ത് ശതമാനം പേര്‍ പഠനത്തിനായി രാജ്യത്തേക്ക് എത്തിയാല്‍ വിനോദ സഞ്ചാര മേഖലയില്‍ ഗണ്യമായ വളര്‍ച്ച നേടാനാകും. ഹവാര്‍ ഐലന്‍റ്സിനെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാക്കാനും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ രാജ്യത്തിന്‍െറ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 5.6 ശതമാനം വിനോദ സഞ്ചാര മേഖലയില്‍ നിന്നാണ്. 2015ല്‍ 11.6 ദശലക്ഷം പേരത്തെിയ സ്ഥാനത്ത് 2018ല്‍ 15.2 ദശലക്ഷം സന്ദര്‍ശകരെയാണ് ലക്ഷ്യം വെക്കുന്നത്. 2015ല്‍ 1.27 ദശലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയതെങ്കില്‍ 2018ല്‍ രണ്ട് ദശലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നതെന്നും ശൈഖ് ഖാലിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.