Posted On
date_range Updated On
date_range വിപരീത ദിശയിൽ വാഹനമോടിച്ച ട്രക്ക് ഡ്രൈവർ പിടിയിൽ
മനാമ: ട്രാഫിക് നിയമങ്ങൾ ലംഘിച്ച് റോഡിന്റെ തെറ്റായ ദിശയിൽ വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ ജീവൻ അപകടത്തിലാക്കുന്ന തരത്തിലാണ് വാഹനമോടിച്ചത്.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി ആരംഭിച്ചതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനം പിടിച്ചെടുത്തു. നിയമനടപടികൾ നടന്നുവരുകയാണെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.