കനോലി നിലമ്പൂർ കൂട്ടായ്മ വി.എസ്. ജോയിയെ ആദരിക്കുന്നു
മനാമ: ജീവകാരുണ്യ കലാസാംസ്കാരിക രംഗത്തെ ബഹ്റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ കൂട്ടായ്മ ഹ്രസ്വ സന്ദർശനത്തിന് ബഹ്റൈനിലെത്തിയ നിലമ്പൂരുകാരായ യുവഗായകൻ ഹനാൻ ഷാ, മലപ്പുറം ഡി.സി.സി പ്രസിഡന്റും പൊതുപ്രവർത്തകനുമായ വി.എസ്. ജോയ്, വ്ലോഗർ ജിംഷാദ് വി.കെ എന്നിവരെ ആദരിച്ചു. പാർക്ക് റീജൻസി ഹോട്ടലിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു.
ലേഡീസ് വിങ് ആക്ടിങ് പ്രസിഡന്റ് ജംഷിദ കരിപ്പായി, വൈസ് പ്രസിഡന്റ് തസ്ലീം തെന്നാടൻ, സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം, ലേഡീസ് വിങ് ഭാരവാഹികളായ ട്രഷറർ ജസ്ന അലി, ചീഫ് കോഓഡിനേറ്റർ മെഹ്ജബിൻ സലീജ്, മെംബർഷിപ് സെക്രട്ടറി ഷഫ യാഷിഖ്, എന്റർടൈൻമെന്റ് സെക്രട്ടറി ജൂമി മുജി എന്നിവർ, അസിസ്റ്റന്റ് ട്രഷറർ ലാലു ചെറുവോട് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് മെംബർ സാജിദ് കരുളായി, വൈഷ്ണവി ശരത്, അനിമോൻ വാണിയേലിൽ എന്നിവർ നേതൃത്വം നൽകി. കനോലി കൂട്ടായ്മയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഹനാൻ ഷാ, വി.എസ്. ജോയ്, ജിംഷാദ് എന്നിവർ ബഹ്റൈനിൽ വെച്ച് നാടിന്റെ കൂട്ടായ്മയുടെ ആദരവ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.