ദിവസേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ആഴ്ചയിൽ നാലു ദിവസമാക്കി ക്രമീകരിച്ചതോടെ പ്രവാസികളുടെ യാത്രപ്രശ്നം വർധിച്ചിരിക്കുകയാണ്. കേരള ഗവൺമെൻറ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ സമ്മർദം ചെലുത്തി കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ മുൻകൈയെടുക്കണം.
കേരളത്തിലേക്ക് സർവിസ് നടത്തുന്ന ബജറ്റ് എയർലൈൻസ് നിരന്തരം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യം മനസ്സിലാക്കി സംസ്ഥാന സർക്കാർ എത്രയും വേഗം ഈ വിഷയത്തിൽ ഇടപെടണം. അതോടൊപ്പം ഗൾഫ് എയർ അധികാരികളെ ബോധ്യപ്പെടുത്തി പരിഹാരമുണ്ടാക്കാനും ശ്രമം നടത്തണം.
കേരള സംസ്ഥാന ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ വരുന്ന സേവന വ്യവസ്ഥകളിൽ ഇളവ് നൽകുകയും, ഒപ്പം മറ്റെല്ലാ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും വേണം. ബഹ്റൈനിൽ അധിവസിക്കുന്ന പ്രവാസികൾ പ്രത്യേകിച്ച് കേരളീയരായ ഓരോരുത്തരും അതോടൊപ്പം കലാ സാംസ്കാരിക രാഷ്ട്രീയ പ്രാദേശിക സംഘടനകളും അണിനിരക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.