????????? ????????? ????????????? ????? ???????? ???? ??????? ??????????????????????

സംഘർഷങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ഉൾപ്പെട്ടവർക്ക്​ സഹായമെത്തിക്കൽ മഹത്തരം -അന്താരാഷ്​ട്ര റെഡ്​ക്രോസ്​ പ്രസിഡൻറ്​

മനാമ: സംഘർഷങ്ങളിലും പ്രകൃതിദുരന്തങ്ങളിലും അകപ്പെട്ടവർക്കായുള്ള സഹായമെത്തിക്കൽ മഹത്തരമാണെന്ന്​ അന്താരാഷ് ​ട്ര റെഡ്​ക്രോസ്​ പ്രസിഡൻറ്​ ഫ്രാൻസിസ്​കോ റോകോ പറഞ്ഞു. ഇറ്റലിയിലെ സുൽഫിനോ നഗരത്തിൽ നടക്കുന്ന അന്താരാഷ്​ട്ര റെഡ്​ക്രോസ്​ സേവന പരിശീലന യുവജനശിൽപശാല സന്ദർശിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവിക സമൂഹത്തിനായി നടത്തുന്ന സേവന സഹായ പ്രവർത്തനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ നൻമയുള്ളതാണ്​. പ്ര​േത്യകിച്ചും അഭയാർഥികളും ഇരകളുമായ ആളുകൾക്ക്​ ആവശ്യമായ സഹായം എത്തിക്കൽ​ പ്രധാനപ്പെട്ടതാണ്​. മാനവികസേവനവും ദുരിതാശ്വാസവും എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പിൽ 140 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം പ്രതിനിധികൾക്കൊപ്പം ബഹ്​റൈൻ റെഡ്​ ക്രസൻറ്​ സൊസൈറ്റി (ബി.ആർ.സി.എസ്​)യുടെ വോളണ്ടിയർമാരും പ​െങ്കടുക്കുന്നു​. പ്രസിഡൻറ്​ ഫ്രാൻസിസ്​കോ റോകോയുമായി ബഹ്​റൈനിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ കൂടിക്കാഴ്​ച നടത്തുകയും ചെയ്​തു.

Tags:    
News Summary - training-camp-in-Italy-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.