Posted On
date_range Updated On
date_range ട്രാഫിക് സുരക്ഷപദ്ധതി ഹോങ്കോങ് പൊലീസ് സംഘം വിലയിരുത്തി
മനാമ: ബഹ്റൈനിലെ ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികളെ കുറിച്ച് ഹോങ്കോങ് പൊലീസ് സംഘം ചോദിച്ചറിയുകയും മികവ് പുലർത്തുന്നതായി അഭിപ്രായപ്പെടുകയും ചെയ്തു.
രാജ്യത്തെ റോഡ് ഗതാഗതവും ട്രാഫിക് സുരക്ഷയും ഏറെ മികവുറ്റതാണെന്ന് സംഘം വ്യക്തമാക്കി. വിവിധ റോഡുകളിൽ വാഹന നീക്കം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും റോഡുകളിൽ ട്രാഫിക് സുരക്ഷ സാധ്യമാക്കുന്നതിന് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും സംഘത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ട്രാഫിക് സുരക്ഷയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പദ്ധതികൾ റോഡപകടങ്ങൾ ഗണ്യമായി കുറക്കുന്നതാണെന്നും സംഘം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.