മനാമ: മുഹറഖ് സൂഖിലെയും പരിസരത്തെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള അടിയന്തര നിർദേശങ്ങൾക്ക് അംഗീകാരം. പ്രദേശത്തെ റോഡുകളുടെ കൈവരികൾ മാറ്റി പാർക്കിങ് സ്ഥലങ്ങളാക്കി മാറ്റാനുള്ള അടിയന്തര നീക്കത്തെ കൗൺസിലർമാർ ഏകകണ്ഠമായിതന്നെ പിന്തുണച്ചു. സൂഖിന് സമീപം ആവശ്യത്തിന് പാർക്കിങ് ഇല്ലാത്തതിൽ സന്ദർശകരും പ്രദേശവാസികളും ആശങ്ക അറിയിച്ചതിനെ തുടർന്നാണ് നീക്കം.
ബഹ്റൈനിലെ ഏറ്റവും പഴക്കമേറിയതും വിനോദസഞ്ചാരികൾ നിരന്തരം വരുന്നയിടവുമാണ്. എന്നാൽ, ഇവിടത്തെ പാർക്കിങ് പ്രശ്നങ്ങൾ ആശങ്കയായി മാറിയിരിക്കയാണ്. അതുകൊണ്ട് പാർക്കിങ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കണമെന്ന് കൗൺസിൽ വൈസ് ചെയർമാൻ സാലിഹ് ബുഹാസ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സൂഖിന്റെ പരമ്പരാഗത ആകർഷണം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അതോറിറ്റിയുടെ സാങ്കേതിക സമിതി ചെയർമാൻ കൗൺസിലർ ഫദേൽ അൽ ഔദ് ഊന്നിപ്പറഞ്ഞു. പാർക്കിങ് കർബ് ക്രമീകരണങ്ങൾക്ക് സമാന്തരമായി, സൂഖിനും കാർ പാർക്കുകൾക്കുമിടയിൽ ഷട്ടിൽ ബസ് സർവിസ് അവതരിപ്പിക്കാനുള്ള ചെയർമാൻ അബ്ദുൽ അസീസ് അൽ നാറിന്റെ നിർദേശം കൗൺസിൽ കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.