മനാമ: ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നഈം പ്രദേശം സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ജനങ്ങളുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും പ്രദേശത്ത് എല്ലാവര്‍ക്കും പ്രയോജനകരമായ വിധത്തില്‍ മാതൃകാ യുവജന കേന്ദ്രം പണിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും വികസനവും വളര്‍ച്ചയൂം എത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
എല്ലാ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് മതിയായ സേവനം നല്‍കുന്നതിനും അവര്‍ക്ക് സംതൃപ്തി ലഭിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കും. നഈമില്‍ മാതൃകാ യുവജന കേന്ദ്രം നിര്‍മിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വിവിധ പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ കണ്ടറിയുന്നതിനും അവ പരിഹരിക്കുന്നതിനും സേവന കാര്യ മന്ത്രാലയങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പ്രദേശവാസികള്‍ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.