മനാമ: ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അർഹരായവരുടെ ബി-അവെയർ ആപ്പിൽ ഷീൽഡിെൻറ നിറം പച്ചയിൽനിന്ന് മഞ്ഞയാകുേമ്പാൾ പ്രയാസത്തിലാകുന്നത് നാട്ടിൽനിന്ന് വരാനിരിക്കുന്ന യാത്രക്കാർ. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച് പച്ച ഷീൽഡ് ലഭിക്കുന്നവർക്കാണ് 10 ദിവസത്തെ ക്വാറൻറീനിലും നാട്ടിൽനിന്നുള്ള പി.സി.ആർ ടെസ്റ്റിലും ഇളവുള്ളത്. എന്നാൽ, ഷീൽഡ് മഞ്ഞയാകുേമ്പാൾ ക്വാറൻറീൻ വേണ്ടിവരുമോ എന്നാണ് നാട്ടിൽനിന്ന് വരാനിരിക്കുന്നവരുടെ ആശങ്ക. ഷീൽഡ് മഞ്ഞയാണെങ്കിൽ ക്വാറൻറീനുള്ള ഹോട്ടൽ ബുക്കിങ് വേണമെന്ന് ഗൾഫ് എയറും എമിറേറ്റ്സും ഉൾപ്പെടെ എയർലൈൻസുകൾ നിർബന്ധം പിടിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേസമയം, രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരായതുകൊണ്ട് ഇവർ ബഹ്റൈനിൽ എത്തുേമ്പാൾ ക്വാറൻറീനിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു. ഇങ്ങനെയുള്ള യാത്രക്കാർക്ക് ചില ഹോട്ടലുകാർ കാൻസലേഷൻ ചാർജ് ഇൗടാക്കി ബാക്കി തുക തിരിച്ചുനൽകുന്നുണ്ട്. അതേസമയം, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഹോട്ടൽ ബുക്കിങ് ഇല്ലാതെതന്നെ യാത്രക്കാരെ കൊണ്ടുവരുന്നുണ്ടെന്ന് ഫസലുൽ ഹഖ് പറഞ്ഞു. ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സൂചനയായി ഷീൽഡ് മഞ്ഞയായ ചില യാത്രക്കാരെ ഹോട്ടൽ ബുക്കിങ് ഇല്ലാത്തതിെൻറ പേരിൽ നാട്ടിലെ വിമാനത്താവളത്തിൽനിന്ന് കയറ്റിവിടാത്ത പ്രശ്നം സാമൂഹിക പ്രവർത്തകർ ഇടപെട്ട് പരിഹരിച്ചിട്ടുമുണ്ട്. ഇത്തരം യാത്രക്കാർ യാത്ര പുറപ്പെടുന്നതിനുമുമ്പ് തങ്ങളെ ബന്ധപ്പെട്ടാൽ വേണ്ട സഹായം നൽകാമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞ ഷീൽഡുള്ളവർ നാട്ടിൽനിന്ന് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വാക്സിൻ എടുക്കുന്നവർക്ക് ഇതര പ്രതിരോധ വാക്സിൻ എടുക്കാം
കോവിഡ് വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് മറ്റ് വാക്സിനുകൾ സ്വീകരിക്കുന്നതാണ് കൂടുതൽ സുരക്ഷിതം
മനാമ: കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് മറ്റ് പ്രതിരോധ വാക്സിനുകൾ എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറിയും കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അംഗവുമായ ഡോ. മർയം അൽ ഹാജിരി വ്യക്തമാക്കി. ഫ്ലൂ വാക്സിനുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് മറുപടിയായാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ പകർച്ച വ്യാധികൾ തടയുന്നതിന് ഫലപ്രദമായ മാർഗമാണ് പ്രതിരോധ വാക്സിനുകൾ. രോഗങ്ങളിൽനിന്ന് മുക്തമാകുന്നതിന് അംഗീകരിക്കപ്പെട്ട വാക്സിനുകൾ അതത് സമയത്ത് എടുക്കുന്നത് ശാരീരികാരോഗ്യത്തെ ബാധിക്കുകയില്ല. എന്നാൽ, കോവിഡ് വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് മറ്റ് വാക്സിനുകൾ സ്വീകരിക്കുന്നത് കൂടുതൽ സുരക്ഷിതമായിരിക്കും. പ്രത്യേകിച്ചും ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗമുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ വാക്സിനുകൾക്കിടയിലെ 14 ദിവസ അകലം പാലിക്കേണ്ടതുണ്ട്. വിവിധതരം പകർച്ചപ്പനികൾക്കെതിരെയുള്ള പ്രതിരോധ വാക്സിനുകൾ ആളുകൾ നേരത്തെ എടുത്തു കൊണ്ടിരിക്കുന്നതാണെന്നും ഇക്കാര്യത്തിലുള്ള ശ്രദ്ധ തുടരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.