ഈസ്റ്റ് ഹിദ്ദിൽ നടന്ന തേർസ്റ്റ് ക്വെഞ്ചേഴ്സ് ബോധവത്കരണ പരിപാടി
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്റൈൻ) വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി-തേർസ്റ്റ് ക്വെഞ്ചേഴ്സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, ഐ.സി.ആർ.എഫ് ബഹ്റൈൻ അൽ ഗാനിം ഇന്റർനാഷനലിന്റെ ഈസ്റ്റ് ഹിദ്ദ് ഹൗസിങ് പ്രോജക്റ്റിന്റെ വർക്ക് സൈറ്റിൽ വെള്ളം, ജ്യൂസ്, തൈര്, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു.
ഈ വർഷത്തെ പരിപാടിക്ക് ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയുണ്ട്. ഏകദേശം 600 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയന്റ് സെക്രട്ടറിമാരായ ജവാദ് പാഷ, സുരേഷ് ബാബു, ട്രഷറർ ഉദയ് ഷാൻബാഗ്, തേർസ്റ്റ് ക്വെഞ്ചേഴ്സ് കോഓഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, ശിവകുമാർ, സിറാജ്, രാകേഷ് ശർമ, മുരളീകൃഷ്ണൻ, അനു ജോസ്, കൽപ്പന പാട്ടീൽ, സാന്ദ്ര പാലണ്ണ, അൽ ഗാനിം കൺസ്ട്രക്ഷൻ മാനേജർ മുഹമ്മദ് സമാഹ, അൽ ഗാനിം പ്രോജക്ട് എൻജിനീയർ അജേഷ് കൃഷ്ണൻ എന്നിവരും ഉത്സാഹഭരിതരായ സന്നദ്ധപ്രവർത്തകരും വിദ്യാർഥികളും വിതരണത്തിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.