Posted On
date_range Updated On
date_range നിരവധി കടകളിൽനിന്ന് മോഷണം; 22കാരൻ അറസ്റ്റിൽ
മനാമ: നിരവധി കടകളിൽനിന്നായി 3000 ദീനാറിൽ കൂടുതൽ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ 22കാരൻ അറസ്റ്റിലായി. മോഷണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബെനിഫിറ്റ് പേ ആപ്ലിക്കേഷൻ വഴി സാധനങ്ങൾക്കുള്ള പേമെന്റ് പൂർത്തിയാക്കാതെ ഇയാൾ വ്യാപാരികളെ കബളിപ്പിച്ചതായാണ് പരാതി. നിയമനടപടികൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.