പിടിയിലായ പ്രതികൾ
മനാമ: ബഹ്‌റൈനിലെ നുവൈദ്രാത്ത് മേഖലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് നാലായിരം ദീനാറിലധികം വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. 44നും 52നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായവരെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മോഷണത്തെക്കുറിച്ച് പരാതി ലഭിച്ച ഉടൻ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ തെളിവെടുപ്പിലൂടെയും അന്വേഷണത്തിലൂടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. മോഷ്ടിച്ച സാധനങ്ങൾ പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. മോഷണവസ്തുക്കൾ പോലീസ് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.