മനാമ: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ളവർക്കതിരെ നടന്ന ആക്രമണം അങ്ങേയറ്റം അപലപനീയവും നിഷ്ഠുരവുമാണെന്ന് കെ.എം.സി.സി ബഹ്റൈൻ കുറ്റപ്പെടുത്തി. കേരളം ചർച്ച ചെയ്യുന്ന വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള സി.പിഎമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു. ഷാഫി പറമ്പിൽ എം.പിക്കെതിരെ നടന്നത് കൊടിയ അക്രമമാണ്. സി.പി.എമ്മും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്ന് നേതാക്കൾ പറഞ്ഞു.
അയ്യപ്പന്റെ സ്വർണത്തിൽ പ്രതിക്കൂട്ടിലായ സർക്കാറിന്റെ വെപ്രാളത്തിൽ ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും തെല്ലും വിശ്വാസവും പ്രതീക്ഷയുമില്ലാത്ത സി.പി.എം നാടാകെ അക്രമം അഴിച്ചുവിടാൻ പൊലീസിനെ കയറൂരിവിടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഒരു ജനപ്രതിനിധിക്ക് പോലും പൊലീസ് നരനായാട്ടിന് മുന്നിൽ രക്ഷയില്ലെന്ന് കെ.എം.സി.സി ബഹ്റൈൻ ഇറക്കിയ പ്രതിഷേധക്കുറിപ്പിൽ നേതാക്കൾ അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.