ദ റെഡ് ബലൂൺ ഷോർട് ഫിലിമിന്റെ രണ്ടാമത് പ്രദർശനം ദാന മാളിലെ എപിക്സ് തിയറ്ററിൽ സംഘടിപ്പിച്ചപ്പോൾ
മനാമ: ബഹ്റൈനിലെ പ്രവാസി കലാ പ്രവർത്തകർ അണിയിച്ചൊരുക്കിയ “ദ റെഡ് ബലൂൺ ” ഷോർട് ഫിലിമിന്റെ രണ്ടാമത് പ്രദർശനം ദാന മാൾ എപ്പിക്സ് സിനിമയിൽ നടന്നു. ചലച്ചിത്ര സാംസ്കാരികരംഗത്ത് സജീവ സാന്നിധ്യമായ അജിത്ത് കുമാർ, ശാരദ അജിത്ത്, ഇ.വി. രാജീവൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കുട്ടിസാറ എന്റർടൈൻമെന്റിന്റെ ബാനറിൽ അണിയിച്ചൊരുക്കിയ ഈ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് വികാസ് സൂര്യയും ലിജിൻ പോയിലും ചേർന്നാണ്. സസ്പെൻസ് ത്രില്ലർ ആയ ദ റെഡ് ബലൂൺ ബഹ്റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രീയ ലിജിൻ ആണ് പ്രൊഡ്യൂസർ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഷാജി പുതുക്കുടി, ഷംന വികാസ്, സാദിഖ്, കുട്ടി സാറ, ധനേഷ്, ജോസ്ന, ബിസ്റ്റിൻ, പ്രശോബ്, സിംല, രമ്യ ബിനോജ്, ജെൻസൺ, ജെസ്സി, ദീപക് തണൽ, സൂര്യദേവ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഈ ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിൽ വർക്ക് ചെയ്തവരെല്ലാം സിനിമ ഫീൽഡിൽ ഉള്ളവരായതിനാൽ നല്ല പ്രതികരണം തന്നെയാണ് പ്രേക്ഷകരിൽനിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ അഭ്യർഥന മാനിച്ചുകൊണ്ട് ബഹ്റൈനിൽ ഒരു പ്രദർശനം കൂടി ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.