ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് അവാർഡ്​ ഏറ്റുവാങ്ങുന്നു

ആരോഗ്യമന്ത്രി സന്നദ്ധ പ്രവര്‍ത്തന അവാര്‍ഡ് ഏറ്റുവാങ്ങി

മനാമ: സന്നദ്ധ സേവനത്തിനായുള്ള ശൈഖ് ഈസ ബിന്‍ അലിയുടെ പേരിലുള്ള അവാര്‍ഡ് ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് ഏറ്റുവാങ്ങി. ഈ വര്‍ഷത്തെ അവാര്‍ഡ് ആരോഗ്യമന്ത്രാലയത്തിനായിരുന്നു. ഇത്തരമൊരു അവാര്‍ഡ് ആരോഗ്യമന്ത്രാലയത്തിന് ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഗുഡ് വേര്‍ഡ് സൊസൈറ്റി ഒാണററി ചെയര്‍മാനും മന്ത്രിസഭ കാര്യാലയ അണ്ടർ​ സെക്രട്ടറിയുമായ ശൈഖ് ഈസ ബിന്‍ അലിക്കും സൊസൈറ്റി അംഗങ്ങള്‍ക്കും അവര്‍ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്​തു.

സൊസൈറ്റി ചെയര്‍മാന്‍ ഹസന്‍ മുഹമ്മദ് ബൂഹസാഇലിൽനിന്നാണ് ആരോഗ്യമന്ത്രി അവാര്‍ഡ് ഏറ്റുവാങ്ങിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ആരോഗ്യമന്ത്രാലയത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ്, പൊതുജനാരോഗ്യ കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഡോ. മര്‍യം അല്‍ ഹാജിരി, സര്‍വിസ് ആൻഡ്​ റിസോഴ്​സ്​ കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഫാതിമ അബ്​ദുല്‍ വാഹിദ് അഹ്മദ്, ഗുഡ് വേഡ് സൊസൈറ്റി പ്രതിനിധി അന്‍വര്‍ ഹസന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.