മനാമ: തൊഴിലാളികളെ കൊടും ചൂടിൽനിന്ന് സംരക്ഷിജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസം നീണ്ടുനിന്ന നിയമമാണ് അവസാനിച്ചത്ന്നേരം നാലിനും ഇടയിൽ തുറന്ന സ്ഥലങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിനെ വിലക്കുന്നതായിരുന്നു നിയമം. കഴിഞ്ഞ വർഷം വരെ രണ്ട്മാസക്കാലം മാത്രം നടപ്പാക്കിയിരുന്ന നിയമം ഈ വർഷമാണ് മൂന്ന് മാസമായി ഉയർത്തിയത്.
തൊഴിലാളികൾക്ക് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ 2007-ൽ കൊണ്ടുവന്ന നിയമമാണിത്. തൊഴിലാളികളിൽ നിന്നും കമ്പനികളിൽ നിന്നും മികച്ച സഹകരണമാണ് നിയമത്തിനായി ലഭിച്ചത്. നിയമം പാലിക്കുന്നതിൽ കമ്പനികൾ 99.96 ശതമാനം പാലിച്ചതായി കഴിഞ്ഞ മാസം പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്തുടനീളം 17,600ലധികം സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ ആറ് നിയമലംഘനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്ന് ലേബർ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഖീൽ അബുഹുസൈൻ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് മൂന്നുമാസം വരെ തടവും 500 മുതൽ 1,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ച് ചുമത്താൻ വ്യവസ്ഥയുണ്ടായിരുന്നു. ലേബർ മന്ത്രാലയം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ 32265727 എന്ന ഹോട്ട്‌ലൈനും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.