മനാമ: ഇറ്റാലിയൻ എംബസി, ഇറ്റാലിയൻ ട്രേഡ് ഏജൻസി ആൻഡ് പ്രമോഷൻ വിഭാഗം എന്നിവയുടെ സഹകരണത്തോടെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇറ്റാലിയൻ രുചിവാരത്തിന് തുടക്കമായി. വിവിധ ബ്രാൻഡുകളിലുള്ള ഇറ്റാലിയൻ ഭക്ഷണങ്ങൾ അടുത്തറിയാനുള്ള അവസരമാണിത്.
എല്ലാ ഇറ്റാലിയൻ ഉൽപന്നങ്ങൾക്കും 30 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്നുവരെ നീളുന്ന രുചിമേള ദാന മാളിൽ ഇറ്റാലിയൻ അംബാസഡർ പൗള അമാേദ ഉദ്ഘാടനം ചെയ്തു. പാചക വിദഗ്ധർക്കായി ലുലു കുക്കറി മത്സരവും ഒരുക്കിയിട്ടുണ്ട്. മാസ്റ്റർ ഷെഫുകളും ലിറ്റിൽ ഷെഫുകളും (ആറിനും 10നുമിടയിൽ പ്രായമുള്ളവർ) പാസ്ത, പിസ തുടങ്ങിയ ഇറ്റാലിയൻ വിഭവങ്ങൾ തയാറാക്കി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്യണം. മുതിർന്നവർ #ItalianCuisineHomeChefs എന്ന ഹാഷ്ടാഗോടെയും കുട്ടികൾ #ItalianCuisineLittleHome Chefs എന്ന ഹാഷ്ടാഗോടെയുമാണ് പോസ്റ്റ് ചെയ്യേണ്ടത്. മത്സരാർഥികൾക്കും ഇറ്റാലിയൻ വിഭവങ്ങളുടെ ആരാധകർക്കും ഇൻസ്റ്റഗ്രാമിൽ @luluhyperbh എന്ന വിലാസത്തിലും ഫേസ്ബുക്കിൽ @luluhypermarket എന്ന വിലാസത്തിലും ടാഗ് ചെയ്ത് അമ്പരപ്പിക്കുന്ന സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
വെജിറ്റബ്ൾസ്, പാസ്ത, റൈസ്, ചീസ്, പാലുൽപന്നങ്ങൾ, ബിസ്കറ്റുകൾ, കോഫി, ഒലിവ് ഒായിൽ, പഴങ്ങൾ, ചോക്ലറ്റ്, സോസുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ഇറ്റാലിയൻ ഉൽപന്നങ്ങൾ മേളയിൽ ലഭ്യമാണ്. ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ഇറ്റാലിയൻ രുചിമേള ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പൗള അമാദേ പറഞ്ഞു. വൈവിധ്യമാർന്ന ഇറ്റാലിയൻ രുചികൾ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.