വായനയെ സ്നേഹിക്കുന്നവർക്ക് വായിക്കാനും വളരാനും വിജ്ഞാനത്തിനും വിനോദത്തിനും വായന ഒഴിച്ചുകൂടാൻ ആവാത്ത വെള്ളവും വായുവുംപോലെതന്നെ അവശ്യവസ്തുവായി തുടരുന്നു. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും അനുദിന ജീവിതത്തിൽ വായന ചെലുത്തുന്ന സ്വാധീനം ആത്മവിശ്വാസത്തിന്റെ അടിത്തറയിൽ വിള്ളൽ വീഴാതെ അഭംഗുരം തുടരുന്നു.
വായന ആശയവിനിമയത്തിന് കരുത്ത് പകരുന്ന ഒന്നാണ് എന്ന തിരിച്ചറിവ് ഉണ്ടായാൽ വായന അന്യംനിന്നു പോകുകയില്ല. വായനയിൽ പത്രവായനക്കുള്ള പ്രാധാന്യം നിലനിന്നുപോരുന്ന വിജ്ഞാനലോകത്ത് ഹാർഡ് കോപ്പിയിൽനിന്നും മാറി സോഫ്റ്റ് കോപ്പിയിലേക്ക് പത്രം എന്ന സങ്കൽപ്പമേ മാറ്റിമറിക്കുന്ന ആധുനിക ഡിജിറ്റൽ യുഗത്തിൽ പിടിച്ചുനിൽക്കാൻ ഒരൽപം പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
ഒരു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം ആരംഭിച്ചത് മുതൽ ഒരു ദിനപത്രം എന്നനിലയിൽ ‘ഗൾഫ് മാധ്യമ’ത്തെ കൂടെ കൂട്ടുകൂടിയതാണ്. വാർത്തകളുടെ വലുപ്പച്ചെറുപ്പം ഇല്ലാതെ ഗൾഫ് മാധ്യമത്തിൽ ഇടം പിടിക്കുന്നതും ഉൾപ്പെടുത്തുന്നതും കാലക്രമേണ പത്രത്താളുകൾ കുറഞ്ഞുവെങ്കിലും ആശാവഹമാണ്.
വായനയെയും വായനക്കാരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന എഴുത്തിന്റെയും വായനയുടെയും ഇടങ്ങൾ കുറഞ്ഞുവരുമ്പോഴും കഥയായി കവിതയായി കത്തുകളായി ഗൾഫ് മാധ്യമത്തിന്റെ താളുകളിൽ ഇടം പിടിക്കുന്നത് ആശ്വാസമാണ്. വായന അന്യംനിന്നുപോകാതെ തുടർചലനങ്ങളിലൂടെ നിരന്തരം പത്രമായി കൈകളിൽ നേരിട്ട് എത്തുന്നത് തുടർന്നും ഓൺലൈൻ അതിപ്രസരത്തിലും നിലനിൽക്കട്ടെ. വായിച്ചു കേട്ടു കണ്ടറിഞ്ഞു മനസ്സിലാക്കി തിരിച്ചറിഞ്ഞു വായന അതിന്റെ സ്ഥായിയായ ഭാവം തുടരട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.