ഐ.സി.എഫ് മുഹറഖ് റീജിയൻ സയാനി ഹാളിൽ സംഘടിപ്പിച്ച മീലാദ് കോൺഫറൻസിൽ സയ്യിദ് വി.പി.എ ദാരിമി ആട്ടിരി മുഖ്യപ്രഭാഷണം നടത്തുന്നു
നബിചര്യ പിൻപറ്റുന്നതിന് നൂറ്റാണ്ടിന്റെ വ്യത്യാസമില്ല -ഐ.സി.എഫ്
മനാമ: നബിചര്യകൾ ജീവിതത്തിൽ പകർത്തേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അതിന് കാലങ്ങളോ നൂറ്റാണ്ടുകളോ തടസ്സമല്ലെന്നും പ്രമുഖ പണ്ഡിതൻ സയ്യിദ് വി.പി.എ ദാരിമി ആട്ടിരി പ്രസ്താവിച്ചു. ഐ.സി.എഫ് മുഹറഖ് റീജിയൻ സയാനി ഹാളിൽ സംഘടിപ്പിച്ച മീലാദ് കോൺഫറൻസിൽ 'ഹുബ്ബുർറസൂൽ' പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഐ.സി.എഫ് ഇന്റർ നാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു.
ഐ.സി എഫ് നാഷണൽ നേതാക്കളായ ശമീർ പന്നൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീഖ് ലത്വീഫി വരവൂർ, സുലൈമാൻ ഹാജി, ശംസുദ്ധീൻ സുഹ് രി, സമദ് കാക്കടവ്, അബ്ദു റസാഖ് ഹാജി എന്നിവർ സംബന്ധിച്ചു. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ കേരളത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളവേദിയിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ നേതൃത്വം നൽകി.
ഐ.സി.എഫ് റീജിയൻ ഭാരവാഹികളായ മുഹമ്മദ് കോമത്ത്, ശഫീക്ക് കെ.പി, ഹസ്സൻ സഖാഫി, ജാഫർ പട്ടാമ്പി, നജ്മുദ്ദീൻ, കോയ മുസ്‍ല്യാർ കളരാന്തിരി, വി. ഇബ്രാഹിം, നജ്മുദ്ദീൻ, ശഹീൻ അഴിയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.