മനാമ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ അവധിക്കാല ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെ നാളെ കെ.എം.സിസി. ഓഡിറ്റോറിയത്തിൽ നടക്കും. ജൂലൈ 5 ന് ആരംഭിച്ച ക്യാമ്പിൽ 6 മുതൽ 17 വയസ്സ് വരെയുള്ള നിരവധി കുട്ടികളാണ് പങ്കെടുത്തത്. ആക്ടിവിറ്റികൾ, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, റോഡ് സേഫ്റ്റി ട്രെയിനിങ്, ഗെയിംസ്, മാഗസിൻ റിലീസ്, തെറാപ്യൂട്ടിക് തിയറ്റർ, പാവനിർമാണം, ഫുഡ് ഫെസ്റ്റ്, ക്രിയേറ്റീവ് റൈറ്റിങ്, ആർട്ടിഫിഷൽ ഇന്റലിജൻസ് ട്രൈനിങ്, അസ്റി ഷിപ്യാർഡ് വിസിറ്റ്, കേരളാ കാർണിവൽ, വ്യക്തിത്വ വികസനം, നേതൃപാഠവം, ലൈഫ് സ്കിൽസ്, ഫ്യൂചർ വേൾഡ്, എൻട്രപ്രണർഷിപ്പ്, കരിയർ തുടങ്ങി വിവിധ വിഷയങ്ങളിൽ സെഷനുകൾ നടന്നു. വിദ്യാർഥികകളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തിയ പ്രശസ്ത ലൈഫ് സ്കിൽ ട്രെയിനർമാരായ നബീൽ പാലത്ത്, ഹിഷാം അരീക്കോട്, റസീം ഹാറൂൺ തുടങ്ങിയവരാണ് ക്യാമ്പിന്ന് നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്.
ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുന്ന നാളെ മനുഷ്യ ശരീരത്തിന്റെ അത്ഭുത സൃഷ്ടിപ്പിനെ പരിചയപ്പെടുത്തുന്ന മെഡിക്കൽ എസ്‌സിബിഷൻ, കലാ പരിപാടികൾ, പാരന്റിങ് ട്രെയിനിങ് എന്നിവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി സംഘടിപ്പിക്കും. സമാപന സംഗമത്തിൽ ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്തങ്ങൾ,കെ എം സി സി സംസ്ഥാന, ജില്ലാ, ഏരിയ, മണ്ഡല നേതാക്കൾ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.