ഹറമിലെ അത്താഴം


രണ്ടായിരത്തിലാണ് പ്രവാസ ഭൂമികയിൽ എത്തുന്നത് ആദ്യം എത്തിയത് സൗദി അറേബ്യയിൽ ആയിരുന്നു, വളരെ നല്ല ഓർമകളാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്, അതിൽ പ്രധാനപ്പെട്ടതാണ് ഹറമിലെ നോമ്പ് തുറ. നീണ്ട 13 വർഷക്കാലം, എല്ലാ റമളാൻ ഒന്നിനും നോമ്പ് തുറന്നത് ഹറമിൽ വച്ചായിരുന്നു. ളുഹർ നമസ്കാരം കഴിഞ്ഞ് കുടുംബസമേതം ഡൈന ലോറിയിലാണ് മക്കയിലേക്കുള്ള യാത്ര. താമസസ്ഥലത്തു നിന്നും 100 കിലോമീറ്റർ അധികം ഉണ്ട് മക്കയിലേക്ക്, പ്രധാനപ്പെട്ട ഒരു ചെക്ക് പോസ്റ്റ് കഴിഞ്ഞു വേണം മക്കയിലെത്താൻ, ഇഹ്റാം വേഷം ആയതുകൊണ്ടും, കുടുംബം കൂടെ ഉള്ളതുകൊണ്ടും കുട്ടികളെ കാണുമ്പോഴേ ചെക്ക് പോസ്റ്റിൽ നിന്നെല്ലാം പ്രയാസമൊന്നും കൂടാതെ കടന്നുപോകാം. ഇതെല്ലാം 2010 നു മുൻപുള്ള കാര്യങ്ങളാണ് കേട്ടോ വാഹനം പാർക്ക് ചെയ്ത് ഹറമിലേക്ക് നടക്കും,ഹറമിൽ എത്തിയാൽ നിസ്കാരം കഴിഞ്ഞ് ചെറിയ കുട്ടിയെ തോളിലേറ്റി ഉംറ നിർവഹിക്കും, സഫ മർ വയ്ക്കിടയിൽ ഇരുസൈഡിലും ആളുകൾ നിൽക്കുന്നുണ്ടാവും, കാരക്കയും വെള്ളവും വിതരണം ചെയ്യാൻ. ഏകദേശം നാലു മണിക്ക് മുൻപ് അതെല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ഹറമിന്റെ മുറ്റമെല്ലാം സുപ്ര വിരിച്ചിരിക്കും. പ്രത്യേകം സജ്ജമാക്കിയ വളണ്ടിയേഴ്സ്, കൃത്യനിഷ്ഠതയോടെ ചെയ്യുന്ന ഈ കാര്യങ്ങൾ അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാൻ സാധിക്കുകയുള്ളൂ. പതിനായിരക്കണക്കിന് ആളുകൾക്കാണ് ഇത്തരത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. അനേകായിരം ആളുകൾ, ഒരേസമയം നോമ്പുതുറക്കുന്ന കാഴ്ച വർണ്ണിക്കാൻ പറ്റാത്തതാണ്..നോമ്പുതുറയും കഴിഞ്ഞ് ആളുകൾ വുളു എടുത്ത് വരുമ്പോഴേക്കും എല്ലാം പഴയ പോലെ വൃത്തിയായിട്ടുണ്ടായിരിക്കും

അത്താഴം ചെറിയ സംഘങ്ങളായി പലയിടത്തും ഇരുന്ന് കഴിക്കുന്നത് കാണാം അതെല്ലാം അവനവൻ കൊണ്ടുവരുന്നതോ അല്ലെങ്കിൽ ചെറിയ സംഘടനകൾ സംഘടിപ്പിക്കുന്നതോ ആയിരിക്കും.

നമ്മളും പുറത്തുനിന്ന് അല്പം ഭക്ഷണം കൊണ്ടുവന്ന് ഹറമിന്റെ മുറ്റത്തിരുന്ന് അത്താഴവും കഴിച്ചിട്ടാണ് മടങ്ങുക അങ്ങനെ റമദാന്റെ ഒന്നാം ദിവസം നോമ്പുതുറയും അത്താഴവും കഴിച്ച് ആത്മനിർവൃദ്ധിയോടെ ഒരു മടക്കം.   

Tags:    
News Summary - Dinner in the Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.