മനാമ: ബഹ്റൈനിൽ കഴിഞ്ഞ ദിവസം ജനങ്ങളെ പരിഭ്രാന്തിയിൽ നിന്ന് ഒരുവിധം കരകയറ്റിയത് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തക്കസമയത്തുള്ള ജാഗ്രത നിർദേശങ്ങളാണ്. രാവിലെ 11.45 ന് ആദ്യ സൈറൺ മൊബൈലിൽ ലഭിച്ചതോടെ തന്നെ ജനങ്ങൾ ജാഗ്രതയിലായിരുന്നു. പിന്നീട് തുടരെ ഓരോ നിർദേശങ്ങളും സമയത്ത് മന്ത്രാലയം ജനങ്ങളിലേക്കെത്തിച്ചു കൊണ്ടിരുന്നു.
അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയോ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയോ ചെയ്താൽ പരിഭ്രാന്തരാകരുതെന്നും, ഉടൻ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിലോ അടച്ചിട്ട സ്ഥലത്തോ അഭയം പ്രാപിക്കണമെന്നും അറിയിപ്പിലൂടെ മന്ത്രാലയം നിർദേശിച്ചിരുന്നു. ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം ശ്രദ്ധിക്കാനും അഭ്യൂഹങ്ങളിൽ വിശ്വസിക്കാതിരിക്കാനും അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടം കടന്നുപോകുന്നതുവരെ അടുത്തുള്ള കെട്ടിടത്തിൽ അഭയം തേടുകയോ അല്ലെങ്കിൽ സുരക്ഷിതവും അടച്ചിട്ടതുമായ സ്ഥലത്ത് അഭയം തേടുകയോ ചെയ്യണമെന്നും ജാഗ്രതാ നിർദേശത്തിലുണ്ട്.
സംഭവസ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.