മനാമ: ബഹ്‌റൈനിലെ മനാമയിലും മുഹറഖിലും ഉണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നും, മിസൈൽ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ചും മൂന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹൂറയിലെ ഇറ ടവറിലാണ് ഡ്രോൺ പതിച്ചത്. വൈകിട്ട് 7.30 ഓടെയാണ് സംഭവം. സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി രാത്രി വൈകിട്ടും രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
മനാമയിലെയും മുഹറഖിലെയും വിവിധ കെട്ടിടങ്ങളെ ഡ്രോണുകൾ ലക്ഷ്യമിട്ടതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്. ഇതിനുപുറമെ, പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണം നടന്ന ആദ്യ കെട്ടിടത്തിൽ നിന്ന് താമസക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. കെട്ടിടത്തിലുണ്ടായ തീ അണച്ചതായി അധികൃതർ അറിയിച്ചു. പുക ശ്വസിച്ചതിനെത്തുടർന്ന് ഒരാൾക്ക് ചെറിയ തോതിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സ്ഥലത്തുവെച്ചുതന്നെ ചികിത്സ നൽകി. ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.