ആളപായമില്ലെന്ന് പ്രതിരോധ സേന

മനാമ: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ബഹ്‌റൈനിൽ ആർക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ബഹ്‌റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ബഹ്‌റൈന്റെ സ്വന്തം മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചതാണ് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചത്. കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും സാഹചര്യം ശാന്തമാണെന്നും പ്രതിരോധ സേന അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ബി.ഡി.എഫ് അറിയിച്ചു.

Tags:    
News Summary - Defense forces say there were no casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 05:52 GMT