Posted On
date_range Updated On
date_range ബഹ്‌റൈനിൽ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി സുഖം പ്രാപിക്കുന്നു
മനാമ: ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ 11 വയസ്സുകാരി റയാൻ അൽ ദോയ് ആരോഗ്യനില വീണ്ടെടുത്ത് വരികയാണെന്ന് എം.പി ഹമദ് അൽ ദോയ് അറിയിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്‌ഡേറ്റ് ലഭിച്ചതോടെ ബന്ധുക്കളും നാട്ടുകാരും വലിയ ആശ്വാസത്തിലാണ്.
വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് പെൺകുട്ടിക്ക് പരിക്കേറ്റിരുന്നത്. സംഭവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും പ്രാർത്ഥനകൾക്കും പിന്തുണക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എം.പി ഹമദ് അൽ ദോയ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.