ബി.എം.ഡി.എഫ് മലപ്പുറം, കെ.എം.സി.സി കാസർകോട്
മനാമ: 40 ബ്രദേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജില്ലാ കപ്പ് 2025 സീസൺ-3 ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് ആവേശകരമായ പരിസമാപ്തിയാകും. വിവിധ കാറ്റഗറിയിലുള്ള വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ചാമ്പ്യൻഷിപ് വിജയികളെ ഇന്നറിയാം. ടൂർണമെന്റിന്റെ ആവേശത്തിലേക്ക് അൽഅഹ്‌ലി ക്ലബ് മൈതാനിയിലേക്ക് ഒഴുകിയെത്തിയ ഫുട്ബാൾ പ്രേമികൾക്ക് ആവേശം സമ്മാനിച്ച ശേഷമാണ് കലാശപ്പോരാട്ടങ്ങൾ അരങ്ങേറുന്നത്.
രാത്രി 8.30ന് കിഡ്‌സ് വിഭാഗത്തിലെ സെമിഫൈനലുകളാണ് ആദ്യ മത്സരങ്ങൾ. ഭാവി വാഗ്ദാനങ്ങളുടെ പോരാട്ടം ഫൈനൽ ദിനത്തിന് ഉണർവേകും. വെറ്ററൻസ് വിഭാഗത്തിൽ ആവേശകരമായ സെമിഫൈനൽ മത്സരത്തിൽ മലബാർ എഫ്.സി കരുത്തരായ പ്രതിഭ ലെജൻഡ് ടീമിനെ നേരിടും. പരിചയസമ്പന്നരായ കളിക്കാർ ഏറ്റുമുട്ടുന്ന ഈ പോരാട്ടവും കാണികൾക്ക് വിരുന്നാകും.
ഫുട്ബാൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കെ.എം.സി.സി കാസർകോടും ബി.എം.ഡി.എഫ് മലപ്പുറവും തമ്മിലുള്ള ജില്ലാ കപ്പ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം അതിനുശേഷം അരങ്ങേറും. ഇരു ടീമുകളും ലീഗ് ഘട്ടത്തിലും നോക്കൗട്ട് റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് കലാശക്കൊട്ടിന് അണിനിരക്കുന്നത്. വിജയികൾക്കുള്ള ട്രോഫികളും സമ്മാനദാനവും ഫൈനൽ മത്സരത്തിന് ശേഷം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.