തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: രക്തദാനത്തിന്റെ മഹത്തായ സന്ദേശം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ച് തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇസ്ലാമിക് ന്യൂ ഇയർ അവധി ദിനത്തിൽ സൽമാനിയ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പ് രാവിലെ 8 മുതൽ 1 വരെ നീണ്ടു. ക്യാമ്പ് ജനറൽ കൺവീനർ ഫിറോസ് മാഹി യുടെ നേതൃത്വത്തിൽ കൺവീനർമാരായ റയീസ് അൽ ജസീറ, ഫിറോസ്.വി. കെ. ടിഎംസിഎ പ്രസിഡന്റ് ശംസുദ്ധീൻ സെക്രട്ടറി നവാസ് രക്ഷധികാരികളായ ഫുവാദ്, സാദിക്ക്, ട്രഷറർ അഫ്സൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സാജിദ് പനോളി, അബ്ദുൽ റാസിക്, നൗഷാദ് ഖാലിദ്, മിഥിലാജ്, ഹഫ്സൽ, ഷമീം കാത്താണ്ടി, അസ്ഫർ ,സഹൽ എന്നിവർ ക്യാമ്പിനെ ആദ്യവസാനം വരെ നിയന്ത്രിച്ചു.
ക്യാമ്പിൽ 60 ലധികം ആളുകൾ രക്തം ദാനം ചെയ്തു. കൂട്ടായ്മയുടെ പ്രവർത്തകർക്ക് സഹകരിച്ചതിന് ബ്ളഡ് ബാങ്ക് അധികൃതരും നന്ദി അറിയിച്ചു. “രക്തദാനം ഒരു ജീവദാനമാണ്” എന്ന സന്ദേശം ഉൾക്കൊണ്ട്, ഇത്തരം ക്യാമ്പുകൾ ഇനിയും നടത്തുമെന്നും സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.