മനാമ: ബഹ്റൈനിൽ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമാക്കുന്നത് പ്രധാന പത്ത് കഴിവുകളാണെന്ന് പഠനം. അറബിയിലും ഇംഗ്ലീഷിലുമുള്ള പ്രാവീണ്യത്തോടൊപ്പം ആശയവിനിമയ വൈദഗ്ധ്യവുമുള്ളവർക്ക് എല്ലായിടത്തും മുഖ്യ പരിഗണനയാണ്. ഇതാണ് രാജ്യത്ത് തൊഴിലുടമകൾ തേടുന്ന പ്രധാന യോഗ്യതയും.
കൂടാതെ ടീം വർക്ക്, സഹകരണം, ഡിജിറ്റൽ സാക്ഷരത, പൊരുത്തപ്പെടൽ, വഴക്കം, പ്രശ്നപരിഹാരവും വിമർശനാത്മക ചിന്തകളും, ഉപഭോക്താക്കളുമായുള്ള നല്ല ബന്ധം, നേതൃ പാടവം, പുതിയ കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യം, വൈകാരികമായ ബുദ്ധി, സംരംഭകത്വ ചിന്താഗതി എന്നിവയാണ് ആവശ്യപ്പെടുന്ന മറ്റു കഴിവുകൾ. ക്വാളിറ്റി കോഡ് കൺസൽട്ടൻസി ബഹ്റൈൻ സൊസൈറ്റി ഓഫ് പ്രൈവറ്റ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി (ബി.എസ്.പി.ടി.ഐ) സഹകരിച്ച് 309 പേരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
തൊഴിലുടമകൾ, തൊഴിലന്വേഷകർ, പരിശീലകർ, പരിശീലനാർഥികൾ, ബിരുദധാരികൾ എന്നിവരുമായാണ് പ്രധാനമായും ടീം അഭിമുഖങ്ങൾ നടത്തിയത്. തൊഴിൽ മേഖലകളിൽ കാലം ആവശ്യപ്പെടുന്നതിനനുസരിച്ച് മാറി ചിന്തിക്കാനും നവീകരണ മനോഭാവം കാണിക്കാനും ഇത്തരം ക്വാളിറ്റിയുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിലൂടെ സാധ്യമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.