മനാമ: തിങ്കളാഴ്ചത്തെ ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. സാങ്കേതിക തകരാറാണ് കാരണമായി എയർലൈൻസ് അധികൃതർ അറിയിച്ചത്.
കോഴിക്കോടുനിന്ന് ബുധനാഴ്ച ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX 474 വിമാന സർവിസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ മാനേജ് ഓപ്ഷൻ ഉപയോഗിച്ച് ഏഴു ദിവസം വരെ ഇതേ റൂട്ടിൽ മറ്റൊരു ദിവസത്തെ യാത്ര സൗജന്യമായി തെരഞ്ഞെടുക്കാമെന്നും അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. അടുത്ത ദിവസങ്ങളിലെ സർവിസുകൾ സാധാരണ നിലയിലായിരിക്കുമെന്നും എയർലൈൻസ് അധികൃതർ പറഞ്ഞു.
യാത്ര മുടങ്ങിയ പലരും ടിക്കറ്റുകൾ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള ബുധനാഴ്ചത്തെ വിമാനത്തിലേക്കും മാറ്റിയതായതാണ് വിവരം. അതേസമയം, വിമാനം മുടങ്ങിയതിന് കാലാവസ്ഥ പ്രശ്നമോ മറ്റോ അല്ലെന്നും ഇതേ റൂട്ടിൽ മറ്റു എയർലൈൻസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ട്രാവൽസ് അധികൃതരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.