കാഞ്ഞങ്ങാട് സ്വദേശി പ്രദീപ് വിമാനത്താവളത്തിൽ
മനാമ: സ്ട്രോക്കിനെ തുടർന്ന് ബഹ്റൈനിൽ ചികിത്സയിലായിരുന്ന പ്രദീപ് നാട്ടിലേക്ക് മടങ്ങി. ഹിദ്ദിലെ ഒരു കഫത്തീരിയയിൽ ജോലി ചെയ്തു വരികയായിരുന്നു. സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയായിരുന്നു. ടീം ഹോപ് അംഗമായ റഫീഖ് സഹായത്തിനായി കൂടെ യാത്രയായി. നാട്ടിലെത്തിച്ചേർന്ന പ്രദീപ് ടീം ഹോപ്പിന് നന്ദി അറിയിച്ചു. സ്പോൺസറുടെ സഹായത്തോടെനിന്ന് ആവശ്യമായ സഹായ സഹകരണങ്ങളും ഒരു ഗൾഫ് കിറ്റു നൽകാനും ഹോപ്പിന്റെ പ്രവർത്തകർക്ക് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.