Posted On
date_range Updated On
date_range ചെറുകഥ: മകൻ
വൃദ്ധസദനത്തിന്റെ വാർഷിക പരിപാടിക്ക് ഉദ്ഘാടകനായി എത്തിയ അയാൾ പ്രസംഗത്തിലുടനീളം അമ്മയുടെ മഹത്വത്തെക്കുറിച്ചാണ് വാചാലനായത്. പ്രസംഗത്തിനിടയിൽ പലപ്പോഴും വികാരാധീനനായി അയാൾ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു.
പ്രസംഗ ശേഷം നീണ്ട കൈയടി ലഭിച്ച സംതൃപ്തിയോടെ സദസ്സിനു നടുവിലൂടെ പുറത്തേക്ക് നടക്കവെ അറ്റത്തെ കസേരയിൽനിന്ന് " മോനേ" എന്നു വിളിച്ചുകൊണ്ട് രണ്ട് ശോഷിച്ച കൈകൾ അയാളുടെ കരം ഗ്രഹിച്ചു. ആ കൈകൾ തട്ടിമാറ്റി ധിറുതിയിൽ കാറിനടുത്തേക്ക് നടക്കവെ "അത് അമ്മയാണോ സാറെ" എന്ന് കൂട്ടത്തിൽനിന്നാരോ ചോദിക്കുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.