ഒരു പ്രണയദിനത്തിന്റെ ഓർമയ്ക്ക്

തൊടിയിലൊരു പനിനീർച്ചെടി

വേരുകളാഴ്ത്തി വളരുന്നുണ്ട്;

നട്ടതാരെന്നറിയാതെ !

നിറയെ പൂക്കളുണ്ട്;

ചുവന്നപൂക്കൾ.

താലോലിക്കണമെന്നുണ്ട്;

മുള്ളുകളാണ് ചുറ്റും.

പിഴുതെറിയാനുമാകുന്നില്ല;

മണ്ണിളകി മുറിവുശേഷിക്കും.

വേരുകൾ പൊട്ടിക്കിളിർത്ത്

പിന്നെയും മരമായി

ഓർമകളെ കുത്തിനോവിച്ചാലോ!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.