ബ​ഹ്റൈ​ൻ ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ള​റി​ങ് ആ​ൻ​ഡ് ഡ്രോ​യി​ങ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

‘ഹർഷം 2026’: കളറിങ്, ഡ്രോയിങ് മത്സരം നടത്തി

മനാമ: ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ പത്തനം തിട്ട ഫെസ്റ്റ് ‘ഹർഷം 2026’ നോടനുബന്ധിച്ച് ഒ.ഐ.സി.സി ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി കളറിങ്, ഡ്രോയിങ് മത്സരം ബഹ്റൈൻ കേരളീയ സമാജത്തിൽവെച്ച് നടത്തി. എഴുപതിൽ പരം കുട്ടികൾ പങ്കെടുത്ത ചിത്രരചന മത്സരം രണ്ടു വിഭാഗങ്ങളിലായാണ് നടന്നത്. അഞ്ചു മുതൽ എട്ടു വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിങ് മത്സരവും എട്ടു മുതൽ 12 വരെയുള്ള കുട്ടികൾക്ക് ഡ്രോയിങ് മത്സരവുമാണ് നടത്തിയത്.

രണ്ട് വിഭാഗങ്ങളിലായി മത്സരിച്ച് ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനം ‘ഹർഷം 2026 ’ സമാപന സമ്മേളന ദിവസമായ ഫെബ്രുവരി ആറിന് ബഹ്റൈൻ കേരളീയ സമാജത്തിൽവെച്ച് നൽകും. ചിത്രരചനയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് സമാപന യോഗത്തിൽ നൽകി. ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ല സെക്രട്ടറി കോശി ഐപ്പ് സ്വാഗതവും നിയോജകമണ്ഡലം പ്രസിഡന്റ് ബിനു മാമൻ നന്ദിയും രേഖപ്പെടുത്തി.

സമാപന യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, ഫെസ്റ്റ് ചെയർമാൻ സയ്യിദ് എം.എസ്, ജനറൽ കൺവീനർ ജീസൺ ജോർജ്, സംഘടന ജനറൽ സെക്രട്ടറി മനു മാത്യു, നാഷനൽ കമ്മിറ്റി ജനറൻ സെക്രട്ടറി ജേക്കബ് തേക്ക്തോട്, പാലക്കാട് ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ്, വനിത വിങ് പ്രസിഡന്റ് മിനി മാത്യു, സിജി തോമസ്, പ്രോഗ്രാം കൺവീനർ ബിബിൻ മാടത്തേത്ത്, ഇവന്റ് കോഓഡിനേറ്റർ അജി പി.ജോയ്, എ.പി. മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ബൈജു ചെന്നിത്തല, ചന്ദ്രൻ വളയം, ബ്രൈറ്റ് രാജൻ, ആനി അനുരാജ്, ഷീജ നടരാജൻ, ബിജോയ് പ്രഭാകർ, അനു രാജ്, ജെയിംസ് കോഴഞ്ചേരി, ബിജു സദൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ‘Harsham 2026’: Coloring and drawing competition held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-16 04:46 GMT