മനാമ: കഴിഞ്ഞ 34 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ബഹ്റൈനിൽ ദുരിത ജീവിതം നയിച്ചുവന്ന അടൂർ സ്വദേശി സുന്ദരേശ(56)ന് നാട്ടിലെത്തിയാൽ വീട് നിർമ്മിച്ച് കൊടുക്കാനുള്ള ചുമതല ഏറ്റെടുക്കുമെന്ന് ആേൻറാ ആൻറണി എം.പി പറഞ്ഞു. ബഹ്റൈനിൽ ഒ.വൈ.സി.സിയുടെ പരിപാടിയിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു എം.പി. എം.പിയെ ഒ.വൈ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനത്തിെൻറ സാന്നിധ്യത്തിൽ ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികളും സാമൂഹിക പ്രവർത്തകനായ സലാം മമ്പാട്ടുമൂലയും സുന്ദരേശനുമായി എത്തി വിവരങ്ങൾ അറിയിക്കുകയായിരുന്നു.
സുന്ദരേശന് വീട് നിർമിക്കാനുള്ള കുറഞ്ഞത് മൂന്ന് സെൻറ് സ്ഥലം വാങ്ങുന്ന കാര്യം പ്രവാസികൾ ഏറ്റെടുക്കണമെന്നും ടൈലർ ജോലി അറിയാവുന്നതിനാൽ സുന്ദരേശന് തയ്യൽയന്ത്രവും വാങ്ങി നൽകാമെന്നും എം.പി പറഞ്ഞു. സുന്ദരേശൻ തനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ എം.പിയുമായി പങ്കുവെച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ളയുടെ നിർദേശപ്രകാരം, സമാജം വൈസ് പ്രസിഡൻറ് പി.എൻ മോഹൻരാജ്, സമാജം ചാരിറ്റി കൺവീനർ കെ.ടി സലീം , ചാരിറ്റി അംഗം സതീന്ദ്രൻ എന്നിവരാണ് എം.പിയെ സന്ദർശിച്ചത്. തെൻറ 22 ാം വയസിലാണ് സുന്ദരേശൻ തുന്നൽക്കാരെൻറ വിസയിൽ ബഹ്റൈനിൽ എത്തുന്നത്. തുടർന്ന് ഒരു മലയാളിയിൽ നിന്നുണ്ടായ കബളിപ്പിക്കലിനെ തുടർന്നാണ് അയ്യാളുടെ ജീവിതം മാറിമറിഞ്ഞതും നാട്ടിലേക്ക് പോകാനാകാത്ത യാത്ര വിലക്കിൽ കൊണ്ടുചെന്നെത്തപ്പെട്ടതും.
മാതാപിതാക്കൾ മരിച്ചപ്പോൾ പോലും നാട്ടിൽ പോകാൻ കഴിയാത്ത മേനാവേദന മൂലം സുന്ദരേശൻ ഉൾഗ്രാമങ്ങളിലേക്കും മരൂഭൂമിയിലേക്കും അലച്ചിൽ ആരംഭിക്കുകയായിരുന്നു. നീണ്ട ഒമ്പത് വർഷം ഒട്ടകങ്ങൾക്കിടയിൽ ജീവിക്കുകയും അവയുടെ ഭക്ഷണം കഴിച്ച് പ്രാകൃത ജീവിതം നയിക്കുകയും ചെയ്തു. തുടർന്ന് സുന്ദരേശനെ സാമൂഹിക പ്രവർത്തകനായ സലാംമമ്പാട്ടുമൂല നാല് വർഷങ്ങൾക്ക് മുമ്പ് തെൻറ മുറിയിലേക്ക് കൂട്ടി കൊണ്ടുവരികയും സംരക്ഷിക്കുകയുമായിരുന്നു. തുടർന്ന് സലാമിെൻറ നേതൃത്വത്തിൽ സുന്ദരേശന് എതിരെയുള്ള കോടതിയിലെ കേസ് നടത്തിക്കുകയും അനുകൂല വിധി നേടുകയുമുണ്ടായി. സുന്ദരേശെൻറ ജീവിത കഥ ‘ഗൾഫ് മാധ്യമ’ത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്. നിരവധി പ്രവാസികൾ സുന്ദരേശെന സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.