ടീം വെൽകെയർ തൊഴിലാളികൾക്ക് പഴവർഗ കിറ്റുകൾ വിതരണം ചെയ്യുന്നു
മനാമ: ഗൾഫ് രാജ്യങ്ങ0ളിൽ ചൂട് ശക്തി പ്രാപിക്കുകയും അന്തരീക്ഷ ഈർപ്പമുണ്ടാകുകയും ചെയ്യുന്ന ഈ വേനൽക്കാലത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണവസ്തുക്കൾ എത്തിച്ച് പ്രവാസി വെൽഫെയറിന്റെ ജനസേവനവിഭാഗമായ വെൽകെയർ. തുറന്നപ്രദേശങ്ങളിലും വഴിയോരങ്ങളിലും നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കാണ് വെൽകെയർ പഴവർഗങ്ങളും ജ്യൂസും കുടിവെള്ളവും എത്തിച്ചുനൽകുന്നത്. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് വെൽകെയറിന്റെ നേതൃത്വത്തിൽ പ്രവാസി ആശ്വാസ് എന്ന പേരിൽ വേനൽക്കാല പദ്ധതി നടപ്പാക്കുന്നത്.
വ്യത്യസ്ത സാമൂഹികസംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് വെൽകെയർ സനാബീസ്, സീഫ്, ഗഫൂൾ, മനാമ, സൽമാനിയ എന്നീ വ്യത്യസ്ത പ്രദേശങ്ങളിൽ പഴക്കിറ്റുകൾ നൽകിയത്. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലിയുടെ നേതൃത്വത്തിൽ വെൽകെയർ കോഓഡിനേറ്റർമാരായ ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ, രാജീവ് നാവായിക്കുളം, ഫസൽ റഹ്മാൻ, ഇർഷാദ് കോട്ടയം എന്നിവർ നേതൃത്വം നൽകി. ചൂട് കനക്കുന്ന വരുംദിവസങ്ങളിലും വെൽകെയർ പഴക്കിറ്റുകളുടെ വിതരണം തുടരുമെന്ന് വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം പറഞ്ഞു.വെൽകെയർ പ്രവാസി ആശ്വാസ് പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും 36703663 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.