മനാമ: ബഹ്റൈനിനെയും സൗദി അറേബ്യയെയും ബന്ധിപ്പിച്ച് കിങ് ഹമദ് കോസ്വേ നിര്‍മിക്കുന്നത് പരിഗണനയിലാണെന്ന് ഗതാഗതം, ടെലികോം മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ്. ബഹ്റൈന്‍ ഭരണാധികാരി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയും സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും കോസ്വേ സംബന്ധിച്ച നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. കിങ് ഹമദ് കോസ്വേക്കുള്ള പഠനം നടത്താനാണ് ഭരണാധികാരികള്‍ നിര്‍ദേശിച്ചത്. നിലവിലുള്ള കിങ് ഫഹദ് കോസ്വേക്ക് സമാന്തരമായാണ് നിര്‍ദിഷ്ട കോസ്വേ നിര്‍മാണം ആലോചിക്കുന്നത്. സ്വകാര്യ മേഖലയായിരിക്കും കോസ്വേ നിര്‍മിക്കുക. ബഹ്റൈനിനെയും സൗദിയെയും ബന്ധിപ്പിക്കുന്ന പുതിയ കോസ്വേ വഴി ബന്ധം കൂടുതല്‍ ശക്തമാകുമെന്നും മന്ത്രി പറഞ്ഞു. നിര്‍ദിഷ്ട ജി.സി.സി റെയില്‍വേയും പദ്ധതിയുടെ ഭാഗമാണ്. പദ്ധതി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട സൗദി അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഗതാഗതം, ടെലികോം മന്ത്രാലയം തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മനാമ ഡയലോഗിന്‍െറ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ കോസ്വേ പദ്ധതി അടിസ്ഥാന സൗകര്യ മേഖലയില്‍ നാഴികക്കല്ലായിരിക്കും. രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, വാണിജ്യ മേഖലകളിലും നിര്‍ദിഷ്ട കോസ്വേക്ക് സുപ്രധാന സ്ഥാനമുണ്ട്. പദ്ധതിക്ക് ഫണ്ട് കണ്ടത്തെുന്നതില്‍ സ്വകാര്യ മേഖലക്ക് സുപ്രധാന പങ്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.