സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം സംഘടിപ്പിച്ച ചിത്രരചനാ മത്സരം 

സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ചിത്രരചനാ മത്സരം ശ്രദ്ധേയമായി

മനാമ: സ്റ്റുഡൻസ് ഗൈഡൻസ് ഫോറം സംഘടിപ്പിച്ച ചിത്രരചനാ മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും മത്സരത്തിൽ പങ്കെടുത്തു.

മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനവുമായി വിവിധ വ്യക്തിത്വങ്ങൾ എത്തിയിരുന്നു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, യു.പി.പി ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യം, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, എസ്.ജി.എഫ് പ്രതിനിധികളായ മുഹമ്മദ്, റെജീന ഇസ്മായിൽ, ബോണി വർഗീസ് എന്നിവർ പങ്കെടുത്ത കുട്ടികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു. ചീഫ് കോഡിനേറ്റർ പി വിജയകുമാർ ഏവരെയും സ്വാഗതം ചെയ്തു. വിജയികൾക്കുള്ള മെമെന്റോയും മത്സരാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ജൂലൈ മൂന്നാം തീയതി വിതരണം ചെയ്യും. 

Tags:    
News Summary - Student Guidance Forum's drawing competition becomes noteworthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.