ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​രു​ന്ന ന​ബി​സ്നേ​ഹ​ത്തി​ന്റെ വെ​ളി​ച്ചം

ഒ​രു വി​ശ്വാ​സി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഒ​രി​ക്ക​ലും മ​ങ്ങാ​ത്ത പ്ര​കാ​ശ​മാ​ണ് പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി (സ) ​യോ​ടു​ള്ള സ്നേ​ഹ​വും ആ​ദ​ര​വും. മാ​ന​വി​ക​ത​യു​ടെ വെ​ളി​ച്ച​മാ​യി ലോ​ക​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന അ​ന്തി​മ പ്ര​വാ​ച​ക​ന്റെ ജീ​വി​തം എ​ക്കാ​ല​ത്തെ​യും മ​നു​ഷ്യ​ർ​ക്ക് ഉ​ത്ത​മ മാ​തൃ​ക​യാ​ണ്. സ​ത്യ​സ​ന്ധ​ത​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ സ​ന്ദേ​ശ​ങ്ങ​ൾ കോ​ടി​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​ർ ലോ​ക​മെ​മ്പാ​ടും പി​ന്തു​ട​രു​ന്നു.

കേ​ര​ള​ത്തി​ലെ മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന് ന​ബി​ദി​നാ​ച​ര​ണ​ത്തി​ന് സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​മു​ണ്ട്. മ​ദ്റ​സ​യി​ൽ പ​ഠി​ച്ചി​രു​ന്ന ബാ​ല്യ​കാ​ല​ത്ത് പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന ഓ​ർ​മ്മ​ക​ൾ ഇ​ന്നും മ​ന​സ്സി​ലു​ണ്ട്. പ്ര​ത്യേ​കി​ച്ച് ഉ​സ്താ​ദ് അ​ബ്ദു​ന്നാ​സ​ർ മ​അ്ദ​നി​യു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ബി​സ്നേ​ഹം മ​ന​സ്സി​ൽ ആ​ഴ​ത്തി​ൽ പ​തി​പ്പി​ച്ചു. മ​ക്ക​ളി​ലൂ​ടെ വീ​ണ്ടും വി​രി​യു​ന്ന ആ ​സ്നേ​ഹം കാ​ലം മു​ന്നോ​ട്ടു നീ​ങ്ങി​യ​പ്പോ​ൾ സ്വ​ന്തം മ​ക​ൻ മ​ദ്ഹ് ഗാ​ന​ങ്ങ​ളും ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും അ​ഭ്യ​സി​ക്കു​ന്ന​ത് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു സ​ന്തോ​ഷ​മാ​യി.

പ്ര​വാ​സ​ജീ​വി​ത​ത്തി​ന്റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കൂ​ട്ടു​കാ​ർ ചേ​ർ​ന്ന് ചെ​റി​യ ആ​ത്മീ​യ സ​ദ​സ്സു​ക​ളും മൗ​ലി​ദ് പാ​രാ​യ​ണ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ച്ചു. ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ മ​ന​സ്സി​ന് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്.

ന​ബി​ദി​നം വെ​റു​മൊ​രു അ​നു​സ്മ​ര​ണ​ദി​നം മാ​ത്ര​മ​ല്ല; പ്ര​വാ​ച​ക​ന്റെ സ​ന്ദേ​ശ​ങ്ങ​ൾ സ്വ​ന്തം ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​നു​ള്ള വ​ലി​യൊ​രു അ​വ​സ​രം കൂ​ടി​യാ​ണ്. സ്നേ​ഹ​വും ക​രു​ണ​യും നി​റ​ഞ്ഞ ആ ​ജീ​വി​തം മാ​തൃ​ക​യാ​ക്കി ജീ​വി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​താ​ണ് ഓ​രോ വി​ശ്വാ​സി​യു​ടെ​യും ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം. ആ ​ന​ന്മ​യു​ടെ വെ​ളി​ച്ചം വ​രും ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ര​ട്ടെ.

Tags:    
News Summary - The Light of Love for the Prophet Passed Down Through Generations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.