ല​യം പൊ​ന്നോ​ണം 2026ന്റെ ​ഭാ​ഗ​മാ​യി ന​ട​ന്ന അ​ത്ത​പ്പൂ​ക്ക​ള

മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ

ല​യം പൊ​ന്നോ​ണം: അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം

മ​നാ​മ: ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ലേ​ഡീ​സ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ല​യം പൊ​ന്നോ​ണം 2026ന്റെ ​ഭാ​ഗ​മാ​യി അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സൊ​സൈ​റ്റി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​പി​ൻ വി​ജ​യ​ൻ, വി​ജി​ത്ത് രാ​ജ്, പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി വി​ജ​യി​ച്ചു. വി​ജ​യി​ക​ൾ​ക്ക് അ​ൽ ഹി​ലോ ട്രേ​ഡി​ങ് ക​മ്പ​നി​യു​ടെ ക്യാ​ഷ് പ്രൈ​സു​ക​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ. ​കെ. ബാ​ബു സ​മ്മാ​നി​ച്ചു.

കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കു​റു​മു​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ സ​തീ​ഷ് കു​മാ​ർ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി വി​ദ്യാ രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു, സൊ​സൈ​റ്റി ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി സി​ന്ധു റോ​യി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ശ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ൻ​ഷി ഷി​ജു അ​വ​താ​ര​ക​യാ​യി​രു​ന്നു. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും ദി​വ​സ​ങ്ങ​ളി​ൽ, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും തി​രു​വാ​തി​ര​യും തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ നാ​ലി​ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Layam Ponnonam: Athapookkalam Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.