പ്രവാചക മദ്ഹ് ഗാന മത്സരം: ഫൈനൽ മത്സരാർഥികളെ പ്രഖ്യാപിച്ചു

മനാമ: എഫ്.എസ്.എ സർഗവേദി സംഘടിപ്പിച്ച പ്രവാചക മദ്ഹ് ഗാന മത്സര'ത്തിന്റെ പ്രാഥമിക ഘട്ടം വിജയകരമായി പൂർത്തിയായതായി കൺവീനർ മൂസ കെ ഹസൻ അറിയിച്ചു. പ്രവാചക പ്രകീർത്തനങ്ങളുടെ ഹൃദ്യമായ വരികളും ആലാപനവും കൊണ്ട് സർഗാത്മക വസന്തം തീർത്താണ് പ്രാഥമിക മൽസരം അവസാനിച്ചത്. മാസ്മരിക ശബ്ദ സൗകുമാര്യം കൊണ്ട് മത്സരത്തിൽ മികച്ചുനിന്ന 10 പ്രതിഭകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.

ഉമ്മു സൽമ, ഫൈസൽ ടി.വി, അഫ്സൽ കെ.കെ, സുൽഫിക്ക് സനദ്, നബീലുൽ ഹംദ്, നൗഷാദ്, മുഹമ്മദ്‌ ശിഹാബ് എ. എ, അക്ബർ അലി, ഷെജീർ കെ, മുഹമ്മദ്‌ ലിബിൻഷാദ് എന്നിവരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരക്കുക. മൽസരത്തിൽ പങ്കെടുത്ത മുഴുവൻ ഗായകർക്കും സർഗവേദി നന്ദി അറിയിച്ചു. ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി സംഘാടകർ അറിയിച്ചു. ഫൈനൽ തല മൽസരത്തിൻ്റെ സ്ഥലവും തീയതിയും പിന്നീട് അറിയിക്കുമെന്നും കൺവീനർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Prophetic Hymn Song Competition: Finalists announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.