ചിരഞ്ജീവിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി
നടന്ന രക്തദാന ക്യാമ്പ്
മനാമ: തെലുങ്ക് സിനിമാ താരം ചിരഞ്ജീവിയുടെ 71ാം ജന്മദിനത്തോട് അനുബന്ധിച്ച് 'ടീം ജനസേന ബഹ്റൈൻ' സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നൂറിലധികം ആളുകളാണ് ജീവകാരുണ്യ മാതൃക ഉയർത്തിപ്പിടിച്ച് ക്യാമ്പിൽ രക്തം ദാനം ചെയ്തത്. ചിരഞ്ജീവി ഫാൻസ്, ജനസേന പ്രവർത്തകർ, വീര മഹിളകൾ, വിവിധ ഇന്ത്യൻ സാമൂഹിക സാംസ്കാരിക സംഘടനകളിലെ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ടീം ജനസേന ബഹ്റൈൻ ഭാരവാഹികളായ ഡി. ശ്രീനിവാസ് റാവു, ഹേമന്ത്, നാഗേഷ് ജി., എം. സതീഷ് കുമാർ, ഭാസ്കർ രായുഡു എന്നിവർ ക്യാമ്പിന്റെ ഏകോപനം നിർവഹിച്ചു. രക്തദാനത്തിന് ശേഷം കേക്ക് മുറിച്ച് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ജന്മദിനാഘോഷം കൂടുതൽ അവിസ്മരണീയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.