സാമൂതിരി ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്, ബഹ്റൈൻ-അലുമ്നി, ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ലബുമായി സഹകരിച്ച് നടത്തിയ പെയിന്റിങ് വർക്ക്ഷോപ്പിൽനിന്ന്
മനാമ: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്, ബഹ്റൈൻ-അലുമ്നി, ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ലബുമായി സഹകരിച്ച് സ്ട്രീറ്റ് ആർട്ട് ആൻഡ് ത്രീഡി അനാമോർഫിക് പെയിന്റിങ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ശിൽപശാലയിൽ ഗിന്നസ് വേൾഡ് റെക്കോഡ് ജേതാക്കളും ഇന്റർനാഷനൽ സ്ട്രീറ്റ് ആർട്ടിസ്റ്റുകളുമായ ലിംനേഷും ജിൻസിയുമാണ് കുട്ടികൾക്കും മുതിർന്നവർക്കുമായി ക്ലാസുകളെടുത്തത്. അലുമ്നി ജനറൽ സെക്രട്ടറി രജിത.ടി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ അലുമ്നി ചെയർമാൻ പ്രജി. വി അധ്യക്ഷത വഹിച്ചു. ശിൽപശാലക്കുശേഷം നടന്ന സമാപന ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ശിൽപശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് ബഹ്റൈൻ-അലുമ്നി സോഷ്യൽ സർവിസസ് കൗൺസിലർ അരവിന്ദ് ബാബു നന്ദി പ്രകാശിപ്പിച്ച പരിപാടിക്കു ബഹ്റൈൻ അലുമ്നി എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.