എസ്.ടി.സി ബഹ്റൈൻ, ക്ലൗഡ്ഫ്ലെയർ അധികൃതർ

സൈബർ സുരക്ഷ: ക്ലൗഡ്ഫ്ലെയറുമായി ധാരണയിലെത്തി എസ്.ടി.സി ബഹ്റൈൻ

മനാമ: ക്ലൗഡ്ഫ്ലെയറുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ എസ്.ടി.സി ബഹ്റൈൻ തങ്ങളുടെ നൂതന സൈബർ സുരക്ഷാ പോർട്ട്ഫോളിയോ വിപുലീകരിച്ചു. സൗദിയിലെ റിയാദിൽ നടന്നന ലീപ് 2026 വേദിയിലാണ് പ്രഖ്യാപനം. ക്ലൗഡ്ഫ്ലെയറിന്റെ ആഗോള സുരക്ഷാ ശൃംഖല പ്രയോജനപ്പെടുത്തുന്നതിലൂടെ എസ്.ടി.സി ബഹ്റൈൻ സൈബർ സുരക്ഷാ ശേഷി വർധിപ്പിക്കുന്നു. പുതിയ അടിസ്ഥാന സൗകര്യങ്ങൾ സ്വന്തമായി നിർമ്മിക്കാതെ തന്നെ സങ്കീർണമായ ഉപഭോക്തൃ സുരക്ഷാ ആവശ്യങ്ങൾ പരിഹരിക്കാനുള്ള ശേഷി ഇത് എസ്.ടി.സിക്ക് നൽകുന്നു.

ക്ലൗഡ്ഫ്ലെയറുമായുള്ള പങ്കാളിത്തം, ബിസിനസുകളുടെ വെബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ, നെറ്റ് വർക്കുകൾ എന്നിവ സുരക്ഷിതമാക്കാനും ഇന്റർനെറ്റ് സേവനങ്ങൾ വേഗത്തിലും സുരക്ഷിതമായും വിശ്വസനീയമായും പ്രവർത്തിപ്പിക്കാനും സഹായിക്കുമെന്ന് എസ്.ടി.സി ബഹ്റൈൻ ചീഫ് ബിസിനസ് ആൻഡ് ഹോൾസെയിൽ ഓഫിസർ ഹിഷാം മുസ്തഫ പറഞ്ഞു.

Tags:    
News Summary - STC Bahrain Expands Cybersecurity Portfolio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.